കാഞ്ഞങ്ങാട്: എനിയ്ക്ക് ഇഷ്ടപ്പെട്ട ആളിനൊപ്പം ഞാന്‍ പോകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു മുമ്പ് വീട്ടുകാര്‍ക്ക് ഇങ്ങനെ പറഞ്ഞ് കത്ത് എഴുതിവെച്ചത്. കാണാതായ മകളെ അന്വേഷിക്കുന്നതിനിടയിലാണ് വീട്ടുകാരെ ഞെട്ടിച്ച് ഈ കത്ത് കിട്ടിയത്. പ്രായപൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കി നില്‍ക്കേയാണ് പെണ്‍കുട്ടി വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് കാമുകനൊപ്പം പോയത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയാണ് കാമുകനൊപ്പം വീടുവിട്ടത്. ഇതോടെ വീട്ടുകാര്‍ കത്തുമായി പോലീസില്‍ പരാതിയുമായെത്തി.
Post Your Comments