Latest NewsKerala

വീണ്ടും തരികിട സാബുവിന്റെ അശ്ളീല പോസ്റ്റ്: ഇത്തവണ ലസിത പാലക്കലിനെതിരെ

കൊച്ചി: വീണ്ടും തരികിട സാബു വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കണ്ണൂരിലെ യുവമോർച്ചാ നേതാവ് ലസിതാ പാലയ്ക്കലിനെതിരെയാണ് സാബുവിന്റെ അശ്‌ളീല പോസ്റ്റ്. ലസിതയെ നാലുമാസം മുൻപ് യുവമോർച്ചാ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തെ പറ്റി അവർ പോസ്റ്റ് ഇട്ടിരുന്നു. അത് വാർത്തയാകുകയും ഇതിനെ തുടർന്ന് സാബു തന്റെ പോസ്റ്റിൽ അശ്‌ളീല പരാമർശം നടത്തുകയുമായിരുന്നു. തന്റെ കൂടെ കഴിയാൻ ക്ഷണിക്കുകയും, തനിക്ക് നാല് കല്യാണം വരെ കഴിക്കാൻ സാധിക്കുമെന്നും ഇയാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുകയായിരുന്നു.

‘ലസിത പാലക്കൽ ,കുട്ടിയെ എന്റെ ജീവിത്ത സഹി ആയി ഞാൻ കഷണിക്കുക ആണു. പ്ലീസ്‌ അസ്കപ്റ്റ്‌ മൈ റിക്വസ്റ്റ്‌, ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ്‌ ആയി പണി നടത്താം. ( എനിക്ക്‌ നാലു എണ്ണം വരെ ആകാം)’ എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിനെ തുടർന്ന് ലസിത അനുകൂലികൾ ഇയാളുടെ പോസ്റ്റിൽ ശക്തമായ അസഭ്യ വർഷവുമായി ആക്രമണം നടത്തുകയാണ്. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതിന് രണ്ടു വർഷം മുൻപ് ഹൈദരാബാദ് സ്വദേശിനിയെ അപമാനിച്ച സംഭവത്തോടെ ഫേസ് ബുക്കിൽ സാബു സജീവമല്ലായിരുന്നു.

അന്ന് അവരുടെ പരാതിയിൽ ഫേസ്‌ബുക്ക് ഇയാളുടെ പ്രൊഫൈൽ താൽക്കാലികമായി ബാൻ ചെയ്യുകയും ചെയ്തിരുന്നു. ലസിതയ്‌ക്കെതിരെ ഇയാൾ പോസ്റ്റുകൾ ഇടുന്നത് തുടരുകയാണ്. ഇയാളുടെ പ്രൊഫൈലിൽ അസഭ്യവർഷം നടത്തുന്നത് കൂടുതലും ഫേക്ക് പ്രൊഫൈലിൽ നിന്നാണ്. ലസിതയുടെ ഫോട്ടോകളും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ സാബുവിന്റെ കുടുംബ ഫോട്ടോയും ചിലർ കമന്റായി ഉപയോഗിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button