Latest NewsKerala

സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെയും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയേയും പിന്നിലാക്കി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു സജി ചെറിയാന്‍ വിജയിച്ചത്.

ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സജി പ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button