കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടർന്ന് മുന്‍കരുതലിന്റെ ഭാഗമായി തലശേരി വിദ്യാഭ്യാസ ജില്ലയിലേയും മാഹി മേഖലയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് നീട്ടി. നേരത്തെ അഞ്ചാം തീയതി മുതല്‍ സ്കൂളുകള്‍ തുറക്കാനായിരുന്നു തീരുമാനം.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഒഴികെയുള്ള തലശേരി, ഇരിട്ടി താലൂക്കിലെ കോളേജുകൾ ജൂണ്‍ 12 ന് തുറക്കും. കണ്ണൂര്‍, തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കിലെ കോളേജുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 5 ന് തന്നെ തുറക്കും.
മുന്‍കരുതലിന്റെ ഭാഗമായാണ് സ്കൂള്‍ തുറക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ഒരു നിപ്പ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Also read : നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം
Post Your Comments