റിയാദ് : സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകിയതോടെ ദുരിതത്തിലായത് മലയാളി ഡ്രൈവർമാരാണ്.നിരവധിപേർ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ഇതേതുടര്‍ന്ന് പലരും നാട്ടിലേയ്ക്ക് തിരിക്കാനൊരുങ്ങി.
ലൈസന്‍സ് കിട്ടിയ വനിതകളില്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കിത്തുടങ്ങിയതാണ് തൊഴിൽ നഷ്ടപ്പെടാനായുള്ള പ്രധാന കാരണം. വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ സൗദിയില്‍ ഇക്കൊല്ലം 30 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു ഡ്രൈവര്‍ക്ക് 5000 റിയാലായിരുന്നു ശമ്പളമായി നൽകിയിരുന്നത്. നിലവിൽ ശമ്പളത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.
നിലവില്‍ എട്ടുലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരാണ് സൗദിയിലുള്ളത്. ഇതില്‍ രണ്ടു ലക്ഷത്തോളവും ഹൗസ് ഡ്രൈവര്‍മാരാണ്. ഇതിനിടെ, രാജ്യത്ത് വനിതാ ടാക്‌സിയും ഉടന്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. ഡ്രൈവിങ് രംഗത്തെ വിപ്ലവകരമായ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള വിവിധ പദ്ധതികളും സൗദി ആസൂത്രണം ചെയ്തിട്ടുണ്ട്.
Post Your Comments