Latest News

എടപ്പാൾ പീഡനക്കേസ് : തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്‌തി

തിരുവനന്തപുരം : എടപ്പാൾ പീഡനക്കേസുമായി ബന്ധപെട്ട് തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതിൽ അതൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നല്‍കി. ഇതിനെ തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം നേടി. തൃശൂർ റേഞ്ച് ഐജിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു.

പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ വൈകിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സതീഷിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചിരുന്നു.

Also read : നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം- രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button