International

വിളമ്പി പ്‌ളേറ്റില്‍ വച്ചിരുന്ന ഞണ്ട് തൊണ്ടു പൊഴിച്ച്‌ ഓടുന്ന ദൃശ്യം വൈറലാകുന്നു: വീഡിയോ കാണാം

ബീജിങ്; വിളമ്പി പ്‌ളേറ്റില്‍ വച്ചിരുന്ന ഞണ്ട് തൊണ്ടു പൊഴിച്ച്‌ ഓടുന്ന ദൃശ്യം വൈറലാകുന്നു. ചൈനയിലെ ഒരു റസ്‌റ്റൊറന്റിലാണ് ലോകത്ത് മുഴുവന്‍ കൗതുകമായി മാറിയ സംഭവം ഉണ്ടായത്. ഞണ്ടിന്റെ വിഭാഗത്തില്‍ പെടുന്ന ക്രെ ഫിഷ് ചൈനയിലെ ഇഷ്ട ഭക്ഷണമാണ്. ഇത്തരത്തില്‍ പാചകം ചെയ്ത് തീന്മേശയിലെത്തിച്ച ക്രെഫിഷ് അതിന്റെ തൊണ്ടുപൊഴിച്ചുകളഞ്ഞ് പ്‌ളേറ്റില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ജീവനോടെയാണ് ക്രെഫിഷിനെ പാചകം ചെയ്യുക. തിളയ്ക്കുന്ന വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് പൊള്ളിയ ഭാഗത്തെ തോടു പൊളിച്ച്‌ പാത്രത്തിന്റെ വശത്തുപിടിച്ച്‌ കയറി ഡൈനിങ് ടേബിളില്‍ ഇറങ്ങിയോടുകയായിരുന്നു ക്രെ ഫിഷ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയെല്ലാം ഞെട്ടിച്ച സംഭവമാണ് ഉണ്ടായത്. സ്വന്തം തോടു പൊഴിച്ച്‌ രക്ഷപ്പെട്ട ക്രെഫിഷിനെ ഇതോടെ അതിനെ കഴിക്കാന്‍ ഒരുങ്ങിയ ജ്യൂക്കെ എന്ന ആള്‍തന്നെ സ്വന്തം പെറ്റ് ആയി ദത്തെടുത്തുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

shortlink

Post Your Comments


Back to top button