Kerala

എൺപത്തഞ്ചുകാരനായ ഡോ മൻമോഹൻ സിംഗിന് രാജ്യസഭാംഗമായി തുടരാം, എന്നാൽ പിജെ കുര്യന് പാടില്ല; ഇതെന്ത് ന്യായമാണെന്ന് അഡ്വ. ജയശങ്കർ

കൊച്ചി: എൺപത്തഞ്ചുകാരനായ ഡോ മൻമോഹൻ സിംഗിന് രാജ്യസഭാംഗമായി തുടരാം,എന്നാൽ പിജെ കുര്യന് പാടില്ല എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് വ്യക്തമാക്കി അഡ്വ. ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1980-99 കാലത്ത് ലോക്‌സഭയിലും പിന്നീട് 2004 മുതൽ ഇതുവരെ രാജ്യസഭയിലും അംഗമായിരുന്ന് രാജ്യത്തെയും പാർട്ടിയേയും സേവിച്ചയാളാണ് കുര്യൻജി. ഇത്രയും കാലം സേവിച്ചതിനു നന്ദി പറയുന്നു, ഇനി വിശ്രമിക്കൂ എന്നാണ് എതിരാളികളുടെ പക്ഷമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രൊഫ പിജെ കുര്യന് രാജ്യസഭയിൽ ഇനിയൊരു അവസരം കൂടി നല്കരുതെന്ന ആവശ്യം ശക്തമായി.

1980-99 കാലത്ത് ലോക്‌സഭയിലും പിന്നീട് 2004 മുതൽ ഇതുവരെ രാജ്യസഭയിലും അംഗമായിരുന്ന് രാജ്യത്തെയും പാർട്ടിയേയും സേവിച്ചയാളാണ് കുര്യൻജി. നരസിംഹ റാവുവിന്റെ കാലത്ത് കേന്ദ്ര സഹമന്ത്രിയായിരുന്നു; നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനാണ്. ഇത്രയും കാലം സേവിച്ചതിനു നന്ദി പറയുന്നു, ഇനി വിശ്രമിക്കൂ എന്നാണ് എതിരാളികളുടെ പക്ഷം.

ഷാഫി പറമ്പിൽ, വിടി ബലറാം, ഹൈബി ഈഡൻ, റോജി എം ജോൺ മുതലായ യുവതുർക്കികളാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുളളത്. അവരുടെ പിന്നിൽ മറ്റു പല താല്പര്യക്കാരും സ്ഥാനമോഹികളും ഉണ്ടെന്ന് വ്യക്തം.

രാജ്യസഭാംഗമായിട്ടു തന്നെ മരിക്കണമെന്ന് കുര്യൻ സാറിനും നിർബന്ധമില്ല. പാർട്ടി പറഞ്ഞാൽ മാറാം, പാർട്ടി പറയുന്നത് അനുസരിക്കാം.

നമ്പർ 10, ജനപഥിൽ കുര്യൻജിക്കുളള പിടിപാടും അഹമ്മദ് പട്ടേലുമായുളള അടുപ്പവും യുവതുർക്കികൾക്കും അവരെക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവർക്കും അറിയാം. അതുകൊണ്ട് അവർ വളരെ രസകരമായ ഒരു നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നു: സീറ്റ് വേണ്ട എന്ന് കുര്യൻ സാർ ഹൈക്കമാൻ്റിനോട് പറയണം! അങ്ങനെ മറ്റു നേതാക്കൾക്കു മാതൃക കാട്ടണം!! മുതിർന്നവരുടെ സഭയിൽ ചെറുപ്പക്കാർക്ക് അവസരം നല്കണം!!!

തമാശ എന്തെന്നാൽ, വയലാർ രവിയേക്കാളും എകെ ആൻ്റണിയേക്കാളും ചെറുപ്പമാണ് പിജെ കുര്യൻ. 85വയസ്സുള്ള ഡോ മൻമോഹൻ സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77കാരനായ പ്രൊഫ പിജെ കുര്യനു പാടില്ല!

ഇതെന്തു ന്യായം, ഇതെന്തു നീതി??
പറയൂ പറയൂ കോൺഗ്രസ്സെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button