KeralaLatest NewsNews

വാട്ട്‌സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്‌സാപ്പ് വഴി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ കുറ്റകരമായ രീതിയില്‍ ഗൂഡാലോചന നടത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഐടി രംഗത്ത് വിദ്വംസകശക്തികള്‍ ഉണ്ടന്നതിന്‌റെ തെളിവാണ് വാട്ട്‌സാപ്പ് ഹര്‍ത്താല്‍. ഇത്തരം കാര്യങ്ങള്‍ തടയുന്നതിന് നിയമ നടപടിയ്ക്ക് പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിനെതിരെ മുന്‍കൈ എടുക്കേണ്ടത്. സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button