ശ്രീനഗര്‍: വീണ്ടും ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളില്‍ നാല് സി.ആര്‍.പി.എഫുകാര്‍ക്ക് പരിക്ക്. സി.ആര്‍.പി.എഫ് വാഹനമിടിച്ച് കശ്മീരില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയില് സ്ഥിതിഗതികള്‍ വീണ്ടും മോശമായത്. ശ്രീനഗറിലെ ഫട്ടേഹ്കഡല് എരിയയിലാണ് ആദ്യ ആക്രമണമുണ്ടത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുദ്ദാഷ് ചൗക്കില്‍ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു. മാഗാര്‍മല്‍ ബാഗ് എരിയയിലാണ് മൂന്നാമത്തെ ഗ്രനേഡ് ആക്രമണം നടന്നത്. മാഗാര്‍മല്‍ ബാഗ് എരിയയില്‍ ഉണ്ടായ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല
Post Your Comments