കോഴിക്കോട്: ജനങ്ങളെ ആശങ്കയിലാക്കി സംസ്ഥാനത്ത് നിപ വൈറസ് പനി രണ്ടാം ഘട്ടം പിടിമുറുക്കുകയാണ്. നിപയ്ക്ക് മരുന്നും ചികിത്സയുമുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്തെത്തി. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
read also: നിപയെ ഭയന്നില്ല ; രോഗികൾക്ക് സഹായമായി സൗഹൃദക്കൂട്ടം
ഏത് തരത്തിലുള്ള പനികള്‍ക്കും പ്രതിരോധമരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ടെന്നാണ് ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ അവകാശവാദം. പനികള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഹോമിയോപതിയില്‍ ചികിത്സയും മരുന്നുമുണ്ടെന്നും നിപ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
Post Your Comments