Kerala

നിപ വൈറസ് ബാധ: തിയേറ്ററും ഹോട്ടലുകളും പൂട്ടി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് തിയേറ്ററും ഹോട്ടലുകളും പൂട്ടി. നിയന്ത്രണ വിധേയമായെന്നു കരുതിയ നിപ, രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനത്തോടെ ആശങ്കയും കൂടിയതോടെ ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്‍, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങിയ ഒട്ടേറെ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗം അടഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ വ്യാപാരമേഖലയും ഗതാഗതവും നിശ്ചലാവസ്ഥയിലാണ്. ബസുകളില്‍ യാത്രക്കാര്‍ ഇല്ലാത്ത അവസ്ഥ.

പഴവര്‍ഗങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുള്ള കടകളില്‍ 40 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്‌. മാംസ, മത്സ്യ വില്‍പ്പനയിലും ഹോട്ടല്‍ കച്ചവടത്തിലും മാന്ദ്യം. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാം തന്നെ നിശ്ചലമായ അവസ്ഥയിലാണ് കോഴിക്കോട്. യാത്രക്കാര്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുന്നു. ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരിലും വന്‍ കുറവാണനുഭവപ്പെടുന്നത്.

നിപ വൈറസ് ഭീതി മൂലം ജനം ബസില്‍ കയറാതായതോടെ ചില റൂട്ടുകളില്‍ ബസ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലെന്ന് ബസുടമകള്‍. 45-ഓളം ബസുകള്‍ ഓടിയിരുന്ന വടകര -പേരാമ്പ്ര റൂട്ടില്‍ ഇപ്പോള്‍ 12 ബസുകള്‍ മാത്രമേ ഉള്ളൂ. 65 ബസുകള്‍ ഓടിയിരുന്ന കുറ്റ്യാടി റൂട്ടില്‍ 25 ഓളം ബസുകളും ഓട്ടം നിര്‍ത്തി. പേരാമ്പ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് ജനം കയറാന്‍ മടിക്കുന്നതെന്ന് ഉടമകള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button