KeralaLatest News

നിപ പനിക്ക് ഹോമിയോ മരുന്ന് വിതരണം: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: നിപ വൈറസ് ബാധയ്‌ക്കെതിരെയെന്ന് ധരിപ്പിച്ചു കോഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മരുന്ന് വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്.

നിപ വൈറസിന് ഹോമിയോയില്‍ പ്രതിരോധ മരുന്നില്ലെന്ന് മന്ത്രിയടക്കം അറിയിച്ചിരുന്നു. ഡോക്ടർ ഇല്ലാത്ത സമയത്തായിരുന്നു ജീവനക്കാരുടെ മരുന്ന് വിതരണം. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button