തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം ഒരു ആശയവും നിലപാടുകളുമുള്ള നേതാവായിരുന്നു കെ സുരേന്ദ്രന്‍ എന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയപാതാ വികസനത്തെയും ഗെയില്‍ പൈപ്പ് ലൈനിനെയും കുറിച്ച് അനുകൂലമായ നിലപാടുമായി 2016 മെയ് 31ന് കെ സുരേന്ദ്രൻ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ ആളുകൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ലീഗ് എല്‍ഡിഎഫിനെ സഹായിക്കാതിരുന്നപ്പോഴും എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും എല്‍ഡിഎഫിനെ സഹായിച്ചതെന്നും അതിനാല്‍ ഇവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പിനെ മറികടക്കാന്‍ സര്‍ക്കാറിന് സാധിച്ചേക്കില്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ മറികടന്ന് ഇവ നടപ്പാക്കിയാല്‍ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും….
Post Your Comments