തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോടികളുടെ മദ്യതട്ടിപ്പ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സിങ്കപ്പൂർ കമ്പനിയായ പ്ലസ് മാക്സ് സിഇഒ ആർ. സുന്ദരവാസനാണ് പിടിയിലായത്. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പാസ്പോർട്ടിന്റെ കോപ്പി ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
Post Your Comments