റിയാദ്: ഒടുവിൽ സൗദി രാജകുമാരൻ കൊല്ലപ്പെട്ടു എന്ന വ്യാജ വാർത്തകൾക്ക് വിരാമമായി. രാജകുമാരന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ഭരണകൂടം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. യമന്‍ പ്രസിഡന്റ് അബ്ദുറാബോ മന്‍സൂറുമായി രാജകുമാരൻ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ അക്രമണത്തില്‍ എം ബി എസ് കൊല്ലപ്പെട്ടു എന്ന ഇറാനിയന്‍ മാധ്യമങ്ങളുടെ പ്രചരണത്തിന് അന്ത്യമായി.
ALSO READ: സർക്കാരുമായി രഹസ്യ കരാറിനൊരുങ്ങി സൗദി രാജകുമാരൻ
ഏപ്രില്‍ 21 ന് കൊട്ടാരത്തില്‍ ഉണ്ടായ സൈനിക അട്ടിമറിയില്‍ രാജകുമാരൻ കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ടുകള്‍ രാജകൊട്ടാരം നിഷേധിച്ചിരുന്നു. എന്നാൽ സംഭവത്തിന് ശേഷം അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. സല്‍മാന്‍ കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് മീറ്റിങ്ങിനിടയില്‍ സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
سمو #ولي_العهد الأمير #محمد_بن_سلمان والرئيس اليمني #هادي يبحثان المستجدات والتطورات على الساحة اليمنية والجهود المبذولة تجاهها، بالإضافة إلى الأعمال الإغاثية الإنسانية والتنموية للشعب اليمني الشقيق. pic.twitter.com/5aNBaVIoyG
— بدر العساكر B.Asaker (@Badermasaker) May 30, 2018
Post Your Comments