കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച നഴ്സിങ് വിദ്യാര്‍ഥിനി പൂർണസുഖം പ്രാപിച്ചു. വിദ്യാർത്ഥിനിയുടെ സാമ്പിൾ പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലായിരുന്ന വിദ്യാർത്ഥിനിയെ പ്രധാന ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി കോടതി തള്ളി
ആശങ്കകൾ വർധിക്കുന്നതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്. രോഗം ഇനി വരാനുള്ള സാധ്യത കുറവാണെങ്കിലും കുറച്ച് ദിവസം വിദ്യർത്ഥിനി നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സിങ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരായിരുന്നു ഇതുവരെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്നത്.
Post Your Comments