ന്യൂഡൽഹി : ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്‍റെ കണക്ക് പുറത്തുവിട്ടു. പ്രതിശീർഷ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാള്‍ 8.6% വർധനവുണ്ടായി . ഔദ്യോഗിക കണക്കനുസരിച്ച് 1,12,835 രൂപയാണ് ഇന്ത്യയുടെ ആളോഹരിവരുമാനം. 2016–17ൽ ഇത് 1,03,835 രൂപയായിരുന്നു, 2015–16ൽ 94,130 രൂപയും.
എന്നാൽ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2011–12ലെ സ്ഥിരവിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ വളർച്ചാ നിരക്ക് 2017–18ൽ 5.4% കൂടി ആളോഹരി വരുമാനം 86,668 രൂപയാണ്. 2016–17ൽ ഇത് 82,229 രൂപയായിരുന്നു.
രാജ്യത്തിന്റെ മൊത്തം വരുമാനം 10% വർധിച്ച 165.87 ലക്ഷം കോടി രൂപയായി. 2016–17ൽ 150.77 ലക്ഷം കോടി രൂപയായിരുന്നു. 2011–12 അടിസ്ഥാനവർഷമാക്കി കണക്കാക്കിയാൽ 2017–18ലെ ദേശീയ മൊത്ത വരുമാനം 6.7% വർധിച്ച128.64 ലക്ഷം കോടിയാണ്. മുൻ സാമ്പത്തിക വർഷം ഇത് 120.52 ലക്ഷം കോടി രൂപയായിരുന്നു.
Post Your Comments