ജമ്മു: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. ഹിമാചലിലാണ് സംഭവം. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് കുന്നിലൂടെ ഉരുണ്ട് താഴേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ചഹൈലയിലാണ് സംഭവം.
read also: ഷൂട്ടിങ്ങിനിടയില്‍ അപകടം; യുവ സംവിധായകന് ദാരുണാന്ത്യം
പരുക്ക് പറ്റിയവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ടികാറില്‍ നിന്നും ഷിംലയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. വളവ് തിരിയുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് വിവരം.
Post Your Comments