ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പുകഴ്ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. മന്മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങള്‍ “മിസ്’ ചെയ്യുന്നു എന്നായിരുന്നു കേജ്‌രിവാൾ പറഞ്ഞത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലേഖനം ട്വീറ്റ് ചെയ്താണ് കേജ്‌രിവാളിന്റെ പരാമര്‍ശം.
Read Also: ബാങ്കു ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പിച്ചച്ചട്ടി സമരം
ഡോ.മന്മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധം വന്നിരിക്കുകയാണ്. മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ പ്രശ്നങ്ങളെ അവഗണിക്കുകയും എഎപി നേതാക്കള്‍ക്കു നേരെ സിബിഐയെ ഉപയോഗിച്ചു റെയ്ഡുകള്‍ നടത്തുകയാണെന്നും അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തി. മുൻപ് മന്മോഹന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച അരവിന്ദ് കേജ്‌രിവാളാണ് ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തിപ്പറയുന്നത് എന്നത് ശ്രദ്ധേയമാണ്.
Post Your Comments