കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ സൂക്ഷ്മ നിരീക്ഷണത്തില്‍: നിര്‍ദേശം നല്‍കി യുഎഇ ആരോഗ്യമന്ത്രാലയം

ദുബായ്: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പനി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം.

സംശയം തോന്നിയാല്‍ പ്രത്യേക ഇടത്തേക്ക് മാറ്റിയ ശേഷം വിശദമായ പരിശോധനകള്‍ നടത്തണമെന്നും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Share
Leave a Comment