കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശി റസിൻ ആണ് മരിച്ചത്. ഇന്നലെയും നിപ്പ വൈറസ് ബാധ മൂലം ഒരാൾ മരിച്ചിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു.
ഇന്നലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ അടക്കം എട്ട് പേര് രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 1353 പേര് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുമാണ്.
Post Your Comments