Kerala

എതിരാളികളുടെ അക്രമം ഭയന്ന് മാഹിയില്‍ നിന്നും വിവിധ പാർട്ടി പ്രവര്‍ത്തകര്‍ ഒളിവില്‍ പോകുന്നതായി റിപ്പോർട്ട്

കണ്ണൂര്‍: പൊലീസിന്റെ നടപടികളില്‍ ഭയന്നും എതിരാളികളുടെ അക്രമം ഭയന്നും മാഹി പള്ളൂര്‍ മേഖലയില്‍ നിന്നും ബിജെപി,ആര്‍. എസ്. എസ്, സിപിഎം. പ്രവര്‍ത്തകര്‍ ഒളിവില്‍ പോകുന്നതായി റിപ്പോർട്ട്. പള്ളൂരിലെ ആര്‍. എസ്. എസ്. പ്രവര്‍ത്തകരായ വിജിത്തിന്റേയും ഷിനോജിന്റേയും ബലിദാന ദിനത്തിൽ പോലും ഒളിവിൽ പോയ പ്രധാനനേതാക്കളൊന്നും ചടങ്ങിലെത്തിയില്ലെന്നാണ് സൂചന.

Read Also: ഷൂട്ടിങ്ങിനിടയില്‍ അപകടം; യുവ സംവിധായകന് ദാരുണാന്ത്യം

പള്ളൂരിലേയും ന്യൂമാഹിയിലേയും ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് പോലീസ് ഈ മേഖലയിൽ പോലീസ് നടപടി ശക്തമാക്കിയിരുന്നു. സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍. എസ്. എസ്. പ്രവര്‍ത്തകനായ ഷമേജും ഇവിടെ കൊല്ലപ്പെട്ടിരുന്നു. ബാബുവിന്റെ ശവസംസ്‌ക്കാര ചടങ്ങിനിടെ നിരവധി അക്രമസംഭവങ്ങളും ഇവിടെ അരങ്ങേറുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 63 പ്രതികളെ വീഡിയോ ദൃശ്യം പരിശോധിച്ച്‌ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എട്ടു പേരെ പള്ളൂര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിലാണ്. പ്രതികളെ പിടികൂടാന്‍ പൊലീസ് ദിവസങ്ങളായി സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ്‌ നടത്തിയതാണ് സിപിഎം പ്രവർത്തകർ ഒളിവിൽ പോകാനുള്ള പ്രധാനകാരണം. അതേസമയം സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. പൊലീസ് ഇവരുടെ വീടുകളിലും റെയ്‌ഡ്‌ നടത്തുന്നത് ബിജെപി-ആര്‍.എസ്.എസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button