Kerala

പഠിക്കാന്‍ നീനു സമ്മതം മൂളി, സങ്കടം ഉള്ളിലൊതുക്കി ഒരു പിതാവ്; ചിന്ത ജെറോം പറയുന്നു

കോട്ടയം: പ്രണയവിവാഹത്തിന് യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപപ്പിച്ച് കൊലപ്പെടുത്തിയ കെവിന്റെ വീട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം സന്തര്‍ശിച്ചു. നീനുവിന് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും യുവജന കമ്മീഷന്‍ ഒരുക്കുമെന്ന് ചിന്ത പറഞ്ഞു. തുടര്‍പഠനത്തിന് നീനു സമ്മതം മൂളി. കെവിനൊപ്പം അക്രമികള്‍ തട്ടികൊണ്ടുപോയ അനീഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം അറിയിച്ചുവെന്നും ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കെവിന്റെ ഭാര്യ നീനുവിന്റെ തുടര്‍ പഠനത്തിനുള്ള അവസരം ഒരുക്കും. വേണ്ട സഹായങ്ങള്‍ എല്ലാം യുവജന കമ്മീഷന്‍ ചെയ്യും.
•••••••••••••••••••••••••••

കെവിന്റെ വീട്ടില്‍ പോയി. കെവിന്റെ ഭാര്യ നിനു, അച്ഛന്‍, അമ്മ, സഹോദരി, കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ ബന്ധുകൂടിയായ അനീഷ് എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചു.

നിനു കോട്ടയം അമലഗിരി കോളേജിലെ BSC ജിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നീനുവിന്റെ ക്ലാസ് ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. പതിയെ പഠനം തുടരാം എന്ന് നിനു സമ്മതിച്ചിട്ടുണ്ട്.

നീനുവിന്റെ തുടര്‍ന്നുള്ള പഠനം ഏറ്റെടുക്കണം എന്നാണ് സംസ്ഥാന യുവജന കമ്മീഷന്‍ ആലോചിക്കുന്നത്. നിനു എത്രത്തോളം പഠിക്കാന്‍ ആഗ്രഹിക്കുന്നുവോ, അതിനുവേണ്ട സഹായവും പിന്തുണയും സംസ്ഥാന യുവജന കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.

കെവിനൊപ്പം അക്രമികള്‍ തട്ടികൊണ്ടുപോയ അനീഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കെവിന്റെ കുടുംബങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ SP ക്ക് നിര്‍ദേശം നല്‍കും.

ഒറ്റപ്പെട്ടതാണെങ്കിലും ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനവും, മാതൃകാപരവുമായ ശിക്ഷ ഉറപ്പുവരുത്താന്‍ വേണ്ട ഇടപെടീലുകള്‍ നടത്തും. കെവിന്റെ മരണത്തിനു ഉത്തരവാദികളായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്.

കമ്മീഷന്‍ അംഗങ്ങളായ ജനീഷ് കുമാര്‍, വിനില്‍, ദീപു രാധാകൃഷ്ണന്‍ എന്നിവരും എനിക്കൊപ്പം കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button