Latest NewsKerala

കെവിന്റെ കൊലപാതകം; എ.എസ്.ഐ ബിജുവിന് സസ്പെന്‍ഷന്‍

കോട്ടയം: നവവരന്‍ കെവിന്റെ കൊലപാതകത്തില്‍ എ.എസ്.ഐ ബിജുവിന് സസ്പെന്‍ഷന്‍. രാത്രി പെട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയും സസ്‌പെന്റ് ചെയ്തു. ഐ.ജി വിജയ് സാഖറെയാണ് നടപടിയെടുത്തത്.

സംഭവത്തില്‍ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവിന്റെ പരാതി അവഗണിച്ചതിനാണ് ഷിബുവിനെ സസ്പെന്റ് ചെയ്തത്.

കെവിനെ തട്ടിക്കൊണ്ടു പോയ സമയത്ത് കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ ഷാനു ബിജുവിനെ വിളിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. തന്നാല്‍ ചെയ്യാവുന്നതൊക്കെ ചെയ്ത് തരാമെന്ന് ബിജു ഷാനുവിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button