ദുബായ്: യുഎഇയിൽ അടുത്ത മാസം ഇന്ധന വില വര്‍ദ്ധിക്കും. പെട്രോൾ ലീറ്ററിന് 14 ഫിൽസും ഡീസലിന് 15 ഫിൽസുമാണ് വർദ്ധിക്കുക. .കഴിഞ്ഞ മാസം ലീറ്ററിന് 2.49 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് ജൂൺ ഒന്നു മുതൽ 2.63 ദിർഹം നൽകണം.
ALSO READ:ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; ആശങ്കയോടെ ജനങ്ങള്‍
അഞ്ച് ശതമാനം മൂല്യവർധിത നികുതി ഉൾപ്പെടെയാണ് വില വർദ്ധിക്കുന്നത്. സ്പെഷൽ95 പെട്രോളിന് 2.51 ദിർഹമാണ് പുതുക്കിയ വില. 2.37 ആയിരുന്നു കഴിഞ്ഞമാസത്തെ വില. 2.56 ദിർഹത്തിൽ നിന്നാണ് ഡിസൽ വില 2.71 ദിർഹത്തിലേക്ക് എത്തിയത്.
Post Your Comments