ഡാലസ് : സൂര്യതാപമേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ടറന്റ്, കൗണ്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ള 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യം 26 പേരും 28 ന് 8 പേരുമാണ് ചികിത്സതേടിയെത്തിയത്. ഇതില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്.
വേനൽ കാലം എത്തിയതോടെ കനത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രിപ്പിൾ ഡിഗ്രിയില്‍ താപനില എത്തിനില്‍ക്കുന്ന മെയ് അവസാനിക്കുന്നതോടെ 104 ഡിഗ്രിവരെ താപനില ഉയരുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. സാധാരണയായി ജൂണ്‍ മാസം അവസാനിക്കുമ്പോഴാണ് താപനില ഉയരാറുള്ളത്.
സൂര്യതാപത്തെ അതിജീവിക്കുവാന്‍ കൂടുതല്‍ പാനീയങ്ങള്‍ കഴിക്കണമെന്നും തുറസ്സായ സ്ഥലത്ത് പകൽ സമയങ്ങളിൽ ഇറങ്ങി നടക്കരുതെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വീടുകളിലെ ശീതീകരണ സംവിധാനങ്ങള്‍ പരിശോധിച്ചു പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments