Kerala

കെവിന്റേത് ആസൂത്രിത കൊലപാതകം; ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കുമെന്ന് കെവിന്റെ പിതാവ്

കോട്ടയം: കെവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്ന് പിതാവ്. പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ കോട്ടയത്ത് തങ്ങിയിരുന്നു. ഇതിനിടെ നീനുവിന്റെ സഹോദരൻ തന്നെ കാണാൻ വന്നിരുന്നുവെന്നും അമ്മയ്ക്ക് നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെവിന്റെ പിതാവ് പറഞ്ഞു. സഹോദരൻ വന്നഅതേ കാറിലായിരുന്നു കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിൻ മരിച്ച വിവരം ഉടനടി നീനുവിനെ അറിയിക്കുകയും ചെയ്തു. നീനുവിനെ ഇനി ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു.

ALSO READ: കെവിന്റെ കൊലപാതകം; ഭാര്യ നീനുവിന്റെ വീട്ടുകാരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

നിയമവിദ്യാർത്ഥിയായ നീനുവിന്റെ പഠനചിലവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button