![HEALTH DEPARTMENT SAYS BAT CAUSE nipah virus](/wp-content/uploads/2018/05/nipah-13.png)
തിരുവനന്തപുരം: നിപ്പ വൈറസ് പനിക്ക് കാരണക്കാർ വവ്വാലുകളാണെന്ന് ഉറപ്പിച്ച് ആരോഗ്യ വകുപ്പ്. പിസിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാല്‍ വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെങ്കിലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സേവനം പരിശോധനകള്‍ക്കായി തേടാനാണ് തീരുമാനം.
ALSO READ: മുട്ട കഴിച്ചാൽ നിപ്പ വൈറസ് ബാധിക്കുമോ എന്ന സംശയങ്ങൾക്ക് ഒടുവിൽ മറുപടി
വവ്വാലുകളുടെ രക്തവും ഉമിനീരുമടക്കമുള്ള സാമ്പിളുകൾ ഭോപ്പാലിലെ പ്രത്യേക ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ നിലവില്‍ രാജ്യത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ അനുസരിച്ചുള്ള പരിശോധനകള്‍ നടത്തിയാല്‍ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഓസ്ട്രേലിയയില്‍ ഹെന് റാ വൈറസ് ബാധക്കു നല്കിയ ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് നിപാ വൈറസിനും ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
Post Your Comments