അറ്റ്ലാന്‍റ: ഡൊണാൾഡ് ട്രംപിന്റെ ഒപ്പോടുകൂടി വൈറ്റ് ഹൗസില്‍ നിന്നെത്തിയ കത്തിലെ ഗ്രാമർ തെറ്റുകൾ വെട്ടിത്തിരുത്തി കത്ത് തിരികെ അയച്ച് അധ്യാപിക. റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപികയായ യുവോനെ മാസണ്‍ എന്ന 61 കാരിയാണ് കത്ത് തിരികെ അയച്ചത്. ഫ്ലോറിഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട 17 കുട്ടികളുടെയും വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപിന് മാസൺ കത്തയച്ചിരുന്നു. അദ്ദേഹം ഈ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാൽ തനിക്ക് തിരികെ ലഭിച്ച കത്തിൽ അതിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
Read Also: പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് പരാതി
അവര്‍ നടത്തിയ മീറ്റിംഗുകളെ കുറിച്ചും കൊണ്ടുവന്ന നിയമത്തെ കുറിച്ചുമാണ് കത്തിൽ പറഞ്ഞിരുന്നത്. കത്തിന്‍റെ പ്രിന്‍റ് എടുത്തതിന് ശേഷമാണ് മാസണ്‍ വെട്ടിത്തിരുത്തിയത്. അധ്യാപക ശൈലിയില്‍ പേനകൊണ്ട് വെട്ടിത്തിരുത്തിയും അടയാളപ്പെടുത്തിയുമാണ് കത്ത് തിരികെ അയച്ചത്. കത്തിന്റെ ഫോട്ടോ എടുത്ത് മാസൺ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.
Post Your Comments