കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയില്‍ 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്.
അതേസമയം സംഭവത്തില്‍ ആരും ഭയപ്പെടേണ്ടെന്നും എല്ലാ ആശുപത്രികളും 24 മണിക്കൂറും ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് 15 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഇതുവരെ 13 നിപ്പാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപ്പാ വൈറസിന്‍റെ സാന്നിധ്യമറിയാന്‍ വവ്വാലുകളിലുള്ള പരിശോധന തുടരുകയാണ്.
Post Your Comments