KeralaLatest NewsIndiaNewsCrime

യുവാവിന്‌റെ അവയവങ്ങള്‍ മാറ്റിയ സംഭവം: അന്വേഷണ സംഘം കേരളത്തില്‍

മീനാക്ഷിപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്‌റെ ആന്തരികാവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിലെത്തി. മീനാക്ഷിപുരം നെല്ലിമേട്ട് മണികണ്ഠന്‌റെ അവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്. വിജിലന്‍സിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥര്‍ മണികണ്ഠന്‌റെ വീട്ടിലെത്തുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച സംഘമാണിത്. മണികണ്ഠന്‍ മരിച്ച ശേഷം ചികിത്സാ ചെലവ് അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു ലക്ഷം രൂപയായിരുന്നു ചെലവ്. അത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ നിര്‍ബന്ധപൂര്‍വ്വം അവയവ ദാനം നടത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button