തിരുവനന്തപുരം ; കേരള – കര്‍ണാടക തീരത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറുനിന്ന് പടിഞ്ഞാറേക്ക് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും, ഇത് 55 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനും സാധ്യതയുണ്ട്. കര്‍ണ്ണാടക തീരത്ത് വടക്കുപടിഞ്ഞാറ് നിന്നും തെക്കുകിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതല്‍ 45 കിലോമീറ്റര്‍ വരെ കാറ്റ് വീശാനും ഇതിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ആകാനുമാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
also read ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് കുഞ്ഞുങ്ങള്‍ക്ക് അപകടം
Post Your Comments