ആദ്യ ചിത്രത്തില്‍ തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്‍. കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. കേദാര്‍ നാഥ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചു. തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാറയുടെ ആദ്യ ചിത്രമാണിത്.
രണ്‍വീര്‍ നായകനായി എത്തുനന് സിംബയാണ് സാറയുടെ പുതിയ ചിത്രം. സിംബയുടെ കരാറില്‍ ഒപ്പുവെച്ചതാണ് അണിയറപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. 2018 സെപ്തംബര്‍ വരെ കേദാര്‍നാഥിനായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. സിംബയുമായി കരാറിലായതിനാല്‍ ഇത്രയും ഡേറ്റ് നല്‍കാനാവില്ലെന്ന് സാറ മാനേജര്‍ മുഖേന അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
കേദാര്‍നാഥിന്റെ ചിത്രീകരണം സാറ കാരണം വളരെ നീണ്ടു പോയെന്നും അതിനാല്‍ 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ ആവശ്യം. അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ നായകന്‍ സുശാന്ത് സിംഗ് രാജ്പുതാണ്.
Post Your Comments