Cinema

ഫെമിനിസത്തെ കുറിച്ച് ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കരീന

ഫെമിനിസത്തെ കുറിച്ച് ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കരീന കപൂര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന കരീന കപൂര്‍ നേരിട്ട ചോദ്യം ഫെമിനിസത്തെ കുറിച്ചായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. അവിടെ വെച്ചാണ് ഫെമിനിസത്തെ കുറിച്ചുള്ള ചോദ്യം കരീന നേരിട്ടത്. താരത്തിന്റെ പുതിയ സിനിമയായ ‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ആ സംഭവം നടന്നത്. കരീനയെ കൂടാതെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും വീരേ ദി വെഡ്ഡിങിലുണ്ട്.

ഉത്തരം പറയാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട്, താന്‍ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഫെമിനിസ്റ്റ് അല്ലെന്നും കരീന പറയുകയായിരുന്നു. അതേസമയം ‘ഞാനൊരു സ്ത്രീയാണ്. എല്ലാത്തിനുമപ്പുറം ഒരു മനുഷ്യനാണ്. കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും,’ കരീന പറഞ്ഞു. കനാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button