തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം വിജിലന്‍സ് റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്.
തോമസ് ജേക്കബിന്റെ ഈ മൂന്ന് സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.
Post Your Comments