ഡെറാഡൂണ്‍: ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഒരു യുവാവിനെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ധീരനായ പൊലീസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോ. മതമൗലികവാദികളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെടും എന്നുറപ്പുള്ള യുവാവിനെയാണ് സബ് ഇന്‍സ്പെക്ടറായ ഗഗന്‍ദീപ് സിങ് രക്ഷിച്ചത്.
Read Also: സി.പി.എം-ലീഗ് സംഘര്‍ഷം : പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ഉത്തരാഖണ്ഡിലെ രാംനഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഹിന്ദുമത വിശ്വാസികയായ തന്റെ പെണ്‍സുഹൃത്തിനെ കാണാന്‍ ഗിരിജ ദേവി ക്ഷേത്രത്തിനു സമീപം എത്തിയതായിരുന്നു മുസ്‍ലിം യുവാവ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് ഇരുവരും എന്ന് മനസ്സിലാക്കിയ ജനക്കൂട്ടം ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണെന്ന് അറിഞ്ഞ് എത്തിയ എസ്.ഐ ഗഗന്‍ദീപ് സിംഗ് ജനക്കൂട്ടത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ച് തന്റെ ശരീരത്തോട് ചേർത്തുനിർത്തി.
ജനക്കൂട്ടം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും യുവാവിനെ വിട്ടുകൊടുക്കാൻ ഗഗന്‍ദീപ് തയ്യാറായില്ല. തുടര്‍ന്ന് പൊലീസിനെതിരെ ജനക്കൂട്ടം പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ക്ഷേത്രത്തിന്‍റെ ഗേയ്റ്റ് അടയ്ക്കുകയും ചെയ്തു. എന്നിട്ടും ഗന്‍ദീപ് ജനക്കൂട്ടത്തെ ഒറ്റയ്ക്ക് എതിരിട്ട് യുവാവിനെ രക്ഷിക്കുകയായിരുന്നു.
Post Your Comments