ദുബായ്: യെമനില്‍ വന്‍ നാശം വിതച്ച മെക്കുനു ചുഴലിക്കാറ്റ് ഒമാനിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒമാന്‍ സലാലയില്‍ നിന്നും 475 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. ഒമാനില്‍ നിന്നും മെക്കുനു യുഎഇയിലേക്ക് നീങ്ങും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ മെക്കുനു യുഎഇയില്‍ വലിയ നാശം വിതയ്ക്കില്ലെന്നാണ് പുതിയ വിവരം. യുഎഇയില്‍ എത്തുമ്പോള്‍ കാറ്റിന്റെ ശക്തി വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തല്‍.
also read: മെക്കുനു; വിമാനസർവീസുകൾ റദ്ദാക്കി
കനത്ത മഴയും കാറ്റും യെമനില്‍ നാശം വിതച്ചുകഴിഞ്ഞു. യെമന്‍ വെള്ളത്തിനടിയിലായതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
യുഎഇയില്‍ മെക്കുനു വീശിയടിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍കരുതലുകള്‍ എടുതിതുരുന്നു. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments