Gulf

ഫ്‌ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമം, യഥാര്‍ത്ഥ സംഭവം ഇങ്ങനെ

ദുബായ്: ഫ്‌ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) രംഗത്തെത്തി. ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട് എത്തിയത്.

also read:കണ്ണടച്ച് തുറക്കുംമുന്‍പ് കോടീശ്വരനായി ദുബായ് പ്രവാസി

എന്നാല്‍ ഇത്തരത്തിലൊരു ഹൈജാക്ക് ശ്രമം ഉണ്ടായിട്ടില്ലെന്നാണ് ജിസിഎഎ പറയുന്നത്. എഫ് ഇസഡ്301 വിമാനം ദുബായില്‍ നിന്നും കാബൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരികെ ഇറക്കി. പിന്നീട് 8.31ന് വീണ്ടും പറന്നു.

എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഒരു വ്യക്തിയുടെ പെരുമാറ്റം കാരണമാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്ന് ജിസിഎഎ പറഞ്ഞു.

shortlink

Post Your Comments


Back to top button