ചെന്നൈ: തൂത്തുക്കുടിയിലെ പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ നാളെ ബന്ദിന് (വെള്ളിഴായ്ച്ച) ആഹ്വാനം ചെയ്തതു. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്.
മോദി സർക്കാരിന്റെ നിയന്ത്രണത്തിലാണ് തമിഴ്നാട് സർക്കാർ എന്ന ആരോപണവുമായി ഡിഎംകെ നേതാവ് കനിമൊഴി രംഗത്തെത്തിയിരുന്നു. സ്റ്റെർലൈറ്റ് ഫാക്ടറിക്ക് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പിന്തുണയുണ്ടെന്നും അതുകൊണ്ടാണ് അവർ തഴച്ചുവളർന്നതെന്നും കനിമൊഴി ആരോപിച്ചു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രാജിവയ്ക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയിരുന്നു.
Also read ; തൂത്തുക്കുടി വെടിവെയ്പിനു പിന്നില്‍ ഗൂഡാലോചനയോ ? സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം
Post Your Comments