കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് നല്കുന്ന ട്യൂഷന് ക്ലാസുകള്‍, മറ്റ് ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവ നടത്താന്‍ പാടില്ലെന്നും കളക്ടര്‍ യു.വി.ജോസിന്റെ നിര്‍ദ്ദേശമുണ്ട്. മേയ് 31 വരെയാണ് വിലക്കുളളത്. ജില്ലയില്‍ ഒരിടത്തും പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.
Post Your Comments