![](/wp-content/uploads/2018/05/nipah-7.png)
കോട്ടയം: നിപ്പ വൈറസ് ബാധയെന്ന് സംശയിച്ച് ഒരാളെ കൂടി കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നെഴ്‌സിനെയാണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇവര്‍ക്ക് നിപ്പ ലക്ഷണങ്ങളുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു നിഗമനം. കൂടുതല്‍ കൃത്യതയ്ക്കായി രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
അതേസമയം നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ വൈറസ് പനി മൂലം ആദ്യം മരിച്ച സഹോദരങ്ങളുടെ അച്ഛനാണ് മരിച്ചത്.ഇതോടെ വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
Post Your Comments