കൊച്ചി: ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മര്‍മ വിദഗ്ദ്ധൻ ഒളിവില്‍. ആറുമാസം ഗര്‍ഭിണിയായ ഇരുപത്തൊന്നുകാരിയെ പുതുപ്പാടിക്കടുത്ത് എലോക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനസ് ഗുരുക്കള്‍(27) മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. മർമ്മ ചികിത്സകനാണ് ഇയാൾ. ഇയാളുടെ പേരില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഭര്‍ത്താവില്ലാത്ത സമയത്ത് യുവതി താമസിക്കുന്നിടത്തെ അടുക്കളമുറ്റത്തുവന്ന പ്രതി കൈയില്‍ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി ഒളിവിലായതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
Post Your Comments