Kerala

സഭകൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ മു​ഖ്യ​മ​ന്ത്രി മു​ന്‍​കൈ​യെ​ടു​ത്ത​തി​നെ അഭിനന്ദിച്ച് പാ​ത്രി​യാ​ര്‍​ക്കി​സ് ബാ​വ

തിരുവനന്തപുരം: യാ​ക്കോ​ബാ​യ-​ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​നെ അഭിനന്ദിച്ച് പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ന്‍ പാ​ത്രി​യാ​ര്‍​ക്കി​സ് ബാ​വ. ഇന്ന് രാവിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പാ​ത്രി​യാ​ര്‍​ക്കീ​സ് ബാ​വ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി തനിക്ക് അ​യ​ച്ച ക​ത്തും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പറയുകയുണ്ടായി.

Read Also: ക​ല​ക്​​ട​റേ​റ്റ്​ മാ​ര്‍​ച്ചി​നു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ ​ വെടിവെപ്പിനെതിരെ കമല്‍ ഹാസന്‍

കോ​ട​തി​വി​ധി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും സ​മാ​ധാ​ന​ത്തി​നു​ള്ള ശ്ര​മം എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ല്‍ നി​ന്ന് വ​രേ​ണ്ട​താ​ണെ​ന്ന് പാ​ത്രി​യാ​ര്‍​ക്കീ​സ് ബാ​വ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ​മാ​ധാ​ന​മാ​ണെ​ന്ന് ഞ​ങ്ങ​ള്‍​ക്ക​റി​യാം. അ​തു​കൊ​ണ്ട് സ​മാ​ധാ​ന​ത്തി​നു​ വേ​ണ്ടി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷയുള്ളതുകൊണ്ടാണ് ഡ​മാ​സ്ക​സി​ല്‍ നി​ന്ന് താ​ന്‍ ഇ​വി​ടെ വ​ന്നതെന്നും പാ​ത്രി​യാ​ര്‍​ക്കീ​സ് ബാ​വ പറയുകയുണ്ടായി.

അതേസമയം സ​ഭാ​ വി​ശ്വാ​സി​ക​ളി​ല്‍ ബ​ഹു​ഭൂ​രി​ഭാ​ഗ​വും ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ ച​ര്‍​ച്ച​ക​ള്‍ ഫ​ലം ചെ​യ്യി​ല്ലെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ അ​തി​നോ​ട് താ​ന്‍ യോ​ജി​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button