യുഎസ്എ : സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കവുമായി അധികൃതര്‍. വിവരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഈ തീരുമാനം. വാഷിങ്ടണിലെ പെന്‌റഗണില്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് മൊബൈലിനും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കും കര്‍ശന വിലക്ക് വരുന്നത്. ഇതു സംബന്ധിച്ച് പുതിയ നയം യുഎസ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയിരുന്നു. പ്രാധാന്യമുള്ള വിവരങ്ങള്‍ ചോരുന്നതായി നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനു പരിഹാരം കണ്ടെത്താനുളള നടപടികളിലൊന്നാണിത്.
എന്നാല്‍ പെന്‌റഗണ്‍ ബിള്‍ഡിങ്ങില്‍ ഫോണ്‍ ഉപയോഗത്തിന് പ്രശ്‌നമില്ല. അതീവ സുരക്ഷ വേണ്ട സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഫോണ്‍ പ്രത്യേക സ്ഥലത്ത് വയ്ക്കണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം നയം ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments