ന്യൂഡല്‍ഹി: പ്രണയം തലയ്ക്ക് പിടിച്ച് കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന്‍ ചെയ്തത് ആരെയും ഞെട്ടിക്കും. കാമുകിമാരുടെ ജന്മദിനത്തില്‍ പലവിധ ആശംസകളും സമ്മാനങ്ങളുമാണ് കാമുകന്മാര്‍ നല്‍കാറ് എന്നാല്‍ ഈ കാമുകന്‍ നല്‍കിയത് ഒരു കാമുകിയും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു ആശംസയായിരുന്നു. ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ സര്‍വകലാശാലയുടെ വെബ്സൈറ്റാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ കാമുകന്‍ ആരാണെന്നോ കാമുകി ആരാണെന്നോ വ്യക്തമല്ല. ‘ഹാപ്പി ബര്‍ത്ത് ഡേ പൂജ. ലവ് യു’ എന്ന സന്ദേശമായിരുന്നു സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നത്.
ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വന്നിട്ടില്ല. സര്‍വകലാശാലയും ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടിലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റ് പിന്നീട് സാധാരണനിലയിലായി. കാമുകിക്ക് ജന്മദിനാശംസ അറിയിക്കാന്‍ സര്‍വകലാശാലയുടെ വെബ്സൈറ്റാണ് കാമുകന്‍ ഹാക്ക് ചെയ്തത്. സര്‍വകലാശാലകളുടെയും വിവിധ മന്ത്രാലയങ്ങളുടേതുമടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ അടുത്ത കാലത്ത് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദേശീയ സുരക്ഷാ സേനയുടെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 700ല്‍ അധികം ഔദ്യോഗിക വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്.
Post Your Comments