റമദാനെത്തുമ്പോഴേക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൈലാഞ്ചി അണിയാന്‍ തിടുക്കമായിരിക്കും. ഇരുകൈകളിലും മൈലാഞ്ചിയും ചാര്‍ത്തി പുത്തനുടുപ്പുമിട്ട് നില്‍ക്കുന്ന ഉമ്മിച്ചിക്കുട്ടികളെ കാണാന്‍ തന്നെ നല്ല മൊഞ്ചാണ്. ഇപ്പോള്‍ പല തരത്തിലുമുള്ള മൈലാഞ്ചികള്‍ വിപണികളില്‍ വാങ്ങാന്‍ കഴിയുമെങ്കിലും ചെടിയില്‍ നിന്നും മൈലാഞ്ചി ഇല പറിച്ചെടുത്ത് അരച്ച് കൈകളില്‍ ഇടുന്നതിന്റെ ചേല് നല്‍കാന്‍ മറ്റൊന്നിനും കഴിയില്ല.
സത്യം പറഞ്ഞാല്‍ കുട്ടിക്കാലങ്ങളില്‍ എല്ലാ മതത്തിലുമുള്ള കൊച്ചു കുട്ടികളും റമദാന്‍ ആഘോഷിച്ചിരുന്നു എന്നാണ് സത്യം. പെരുന്നാളിന് പുത്തനുടുപ്പെടുക്കില്ലെങ്കിലും എല്ലാ കുട്ടികളുടെയും കൈകളില്‍ മൈലാഞ്ചി ചുവപ്പുണ്ടാകും. അന്നത്തെ കാലത്ത് കൈകളില്‍ മൈലാഞ്ചി ഇടുന്നത് ഒരു തരത്തിലുള്ള സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു.
പല പല ഡിസൈനുകളിലാണ് കൈകളില്‍ മൈലാഞ്ചിയിടുന്നത്. ബുക്കുകളില്‍ നോക്കിയും സ്വന്തം മനസില്‍ വിരിയുന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൈലാഞ്ചി ഇടുന്നത്. പൊതുവേ കൈകള്‍ നിറച്ച് െൈമലാഞ്ചിയിടുന്നതാണ് പലര്‍ക്കും ഇഷ്ടം.
മൈലാഞ്ചിക്ക് പുരാതനകാലത്തുതന്നെ പ്രചാരം ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഈജിപ്റ്റിലെ പുരാതന മമ്മികളുടെ കയ്യില്‍ നിന്നും അവര്‍ മൈലാഞ്ചി ധരിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്.
മരുഭൂമിയില്‍ ജീവിച്ചിരുന്നവര്‍ കഠിനമായ ചൂടിനെ അതിജീവിക്കാനാനായാണ് കൈകാലുകളില്‍ മൈലാഞ്ചി അരച്ചു പുരട്ടിയിരുന്നത്. പുരാതന കാലം മുതലെ മൈലാഞ്ചി മൊഞ്ച് ജനതകളെ ആകര്‍ഷിച്ചിരുന്നു എന്നതാണ് ചരിത്രം.
Post Your Comments