Latest NewsIndia

നിപ വൈറസ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം: പിണറായിയോട് ഡോ: കഫീല്‍ ഖാന്‍

ലഖ്‌നൗ: നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു ഖൊരക്പുര്‍ ബി. ആര്‍ ഡി ഡോ: കഫീല്‍ ഖാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു ഡോ: ഇക്കാര്യം അറിയിച്ചത്. ഫജര്‍ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപാ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നുവെന്നും കഫീൽ ഖാൻ പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാൻ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ് അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നും കഫീല്‍ ഖാന്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button