കോഴിക്കോട്: കോഴിക്കോട് മരിച്ചവര്‍ക്ക് നിപ്പാ വൈറസ് തന്നെയാണെന്ന് ഉറപ്പായി. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപ്പാ തന്നെയെന്ന് സ്ഥിതീകരിച്ചു. ഇന്ന് മരിച്ച രണ്ടുപേരും നിപ്പാ ബാധിതരാണ്. നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
നിപ്പാ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. പകരം അവ വൈദ്യുത ശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കും. വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് ആശുപത്രിക്കാര്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് രണ്ടു പേരാണ് മരണപ്പെട്ടത്. കൂരാച്ചുണ്ട് മടമ്പിലുമീത്തല്‍ രാജനും ചെക്യാട് ഉമ്മത്തുര്‍ പാറക്കടവ് തട്ടാന്റവിട അശോകനുമാണ് മരിച്ചവര്‍. 11 പേരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ആറു പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധയുള്ള മൂസയും അഭിനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
Post Your Comments