കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചത് വവ്വാലില്‍ നിന്ന് തന്നെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചങ്ങരോതെ മൂസയുടെ കിണറില്‍ കണ്ടത് ഷഡ്പദങ്ങളെ കഴിക്കുന്ന തരം വവ്വാലുകള്‍ ആണെന്നും വെള്ളിയാഴ്ച പരിശോധന ഫലം പുറത്തു വരുമെന്നും കേന്ദ്ര സംഘം വ്യകത്മാക്കി.
നിപ്പ വൈറസ് ബാധിച്ചു രണ്ടു പേര് മരിക്കാനിടയായ ചെങ്ങറോത്തെ മൂസയുടെ വീട്ടിലെ കിണറില്‍ നിന്ന് ലഭിച്ചത് ഷഡ്പദങ്ങളെ കഴിക്കുന്ന തരം വവ്വാലുകള്‍ ആണെന്നും അതുകൊണ്ട് തന്നെ വവ്വാലുകള്‍ നിന്നാണോ വൈറസ് പടര്‍ന്നത് എന്ന് സ്ഥിരീകരിക്കാന്‍ സാദിച്ചിട്ടില്ലെന്നും കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. സാധാരണ നിപ്പ വൈറസ് വഹിക്കുന്നത് പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന തരം വവ്വാലുകള്‍ ആണ്.
കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷം ആണ് കേന്ദ്ര സംഘം മാധ്യമങ്ങളെ കണ്ടത്. വെള്ളിയാഴ്ച പരിശോധന ഫലം വന്നതിനു ശേഷം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തു നിന്ന് ശേഖരിച്ച വവ്വാലിന്റെയും, പന്നിയുടെയും, ആടിന്റേയും സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക് അയച്ചിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആയിരുന്നു യോഗം. നിലവില്‍ ആശങ്കപെടേണ്ട കാര്യം ഇല്ലെന്നും കേന്ദ്ര സംഘം വ്യകത്മാക്കി.
Post Your Comments